കുവൈത്ത് സിറ്റി: വാലൈൻറൻസ് ദിനാഘോഷ ഭാഗമായി അബ്ബാസിയ ലൈഫ് ഫിറ്റ്നസ് ജിംനേഷ്യവും ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.സെൻട്രൽ ബ്ലഡ് ബാങ്കിെൻറ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററിൽ സംഘടിപ്പിച്ച ക്യാമ്പിൽ ലൈഫ് ഫിറ്റ്നസിെൻറ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ രക്തദാനം നടത്തി. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പ് നടന്നത്. ബി.ഡി.കെ കുവൈത്ത് രക്ഷാധികാരി മനോജ് മാവേലിക്കര ഉദ്ഘാടനം നിർവഹിച്ചു. ലൈഫ് ഫിറ്റ്നസ് പാർട്ണർ ജിൻസ് മാത്യു അധ്യക്ഷത വഹിച്ചു. ബി.ഡി.കെ കോഓഡിനേറ്റർ നളിനാക്ഷൻ താഴത്ത് വളപ്പിൽ, ധനുജ് കാരക്കാട് എന്നിവർ സംസാരിച്ചു.
ലൈഫ് ഫിറ്റ്നസിനുള്ള മെമെൻറാ ബി.ഡി.കെ കുവൈത്ത് അഡ്വൈസറി ബോർഡ് മെംബർ രാജൻ തോട്ടത്തിൽ കൈമാറി. രഘുബാൽ ബി.ഡി.കെ സ്വാഗതവും, ലൈഫ് ഫിറ്റ്നസ് പാർട്ണർ ലിജോ ജോസഫ് നന്ദിയും പറഞ്ഞു.നിമിഷ് കാവാലം, ബിജി മുരളി, ഫ്രഡി, സോഫി രാജൻ, രതീഷ്, പ്രമിൽ, ബിനിൽ, ജിബി, ഉണ്ണികൃഷ്ണൻ, ജോളി, ബീന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.രക്തദാന ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവയിൽ പങ്കാളികളാകാൻ താൽപര്യമുള്ളവരും, അടിയന്തര ഘട്ടത്തിൽ രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവരും ബി.ഡി.കെ കുവൈത്ത് ഹെൽപ് ലൈൻ നമ്പറുകളായ 6999 7588 / 5151 0076 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.