കുവൈത്ത് സിറ്റി: ഗാർഹിക മേഖലയിൽ കനത്ത തൊഴിലാളി ക്ഷാമം നേരിടുന്ന കുവൈത്ത് കിഴക്കൻ ഏഷ്യൻ രാജ്യത്തുനിന്ന് തൊഴിലാളികളെ അന്വേഷിക്കുന്നു. പ്രധാനമായും ബംഗ്ലാദേശിലെ തൊഴിലാളികളെയാണ് റിക്രൂട്ട് ചെയ്യുന്നതെന്നും അതിനായുള്ള നിയമ നിർമാണങ്ങൾ ഉടൻതന്നെ ഉണ്ടാകുമെന്നും തൊഴിൽ കാര്യ വിദഗ്ധൻ ബാസം അൽ-ഷമ്മരി പറഞ്ഞു.
പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ വീടുകളിലെ തൊഴിലാളി ദൗർലഭ്യത വലിയ രീതിയിലാണ് കുവൈത്തിനെ ബാധിക്കുന്നത്. ഫിലിപ്പീൻ തൊഴിലാളികൾ പലവിധ പ്രശ്നങ്ങൾ ഉന്നയിച്ച് രാജ്യത്തേക്ക് വരാനും ജോലിചെയ്യാനും വിസമ്മതിക്കുന്നതാണ് തൊഴിലാളി ദൗർലഭ്യതക്ക് പ്രധാനകാരണമായി കണക്കാക്കുന്നത്.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി പുതിയ രാജ്യങ്ങളുമായുള്ള ധാരണപത്രങ്ങൾ ഒപ്പിടുന്നത് ത്വരിതപ്പെടുത്താൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നേതൃത്വത്തിലുള്ള അധികൃതർ ബന്ധപ്പെട്ട സർക്കാർ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൽ-ഷമ്മരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.