കുവൈത്ത് സിറ്റി: വിവിധ കേസുകളിൽ പ്രതിയായ ബിദൂനി അലൽ ഹമദ് അൽ ഷമ്മരിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം. അനധികൃത താമസക്കാരനായ ഇയാൾക്കെതിരെ ഒന്നിലധികം കേസുകളുണ്ട്. തലാൽ ഹാമിദ് അൽ ഷമ്മരിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയത്തിലെ പൊതുസമ്പർക്ക വിഭാഗം അഭ്യർഥിച്ചു.
അമേരിക്കൻ നിർമിത വാഹനത്തിലാണ് ഇയാളെ അവസാനം കണ്ടത്. ആയുധധാരിയായ ഷമ്മരിയുമായി നേരിട്ട് ഇടപഴകാൻ ശ്രമിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇയാളെ കുറിച്ചുള്ള ഏതെങ്കിലും സൂചന ലഭിക്കുന്നവർ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.