കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ വേർപാടിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ (ഒ.ഐ.സി) സെക്രട്ടറി ജനറൽ ഹുസൈൻ താഹ അഗാധമായ അനുശോചനം രേഖപ്പെടുത്തി. കുവൈത്ത് ഭരണകൂടത്തിനും അസ്സബാഹ് കുടുംബത്തിനും കുവൈത്ത് ജനതക്കും അദ്ദേഹം അനുശോചനം അറിയിച്ചു.
കുവൈത്തിലും മേഖലയിലും സുരക്ഷയുടെയും സ്ഥിരതയുടെയും നെടുംതൂണായിരുന്നു ശൈഖ് നവാഫ് എന്ന് താഹ പ്രസ്താവനയിൽ പറഞ്ഞു. കുവൈത്തിന്റെ വികസനത്തിനും സുരക്ഷക്കും സുസ്ഥിരതക്കും സമൃദ്ധിക്കും അമീർ നൽകിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. അമീറിന്റെ നിര്യാണത്തിൽ ലോക മുസ്ലിം ലീഗും (ഡബ്ല്യു.എം.എൽ)അനുശോചനം രേഖപ്പെടുത്തി. ശൈഖ് നവാഫിന്റെ മരണവാർത്ത വളരെ ദുഃഖത്തോടെയാണ് ഉൾക്കൊണ്ടതെന്ന് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഈസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.