കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റ് ലോക പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി നശീകരണത്തെ കുറിച്ചുള്ള അവബോധം, സംരക്ഷണത്തിന്റെ പ്രാധാന്യം, പ്ലാസ്റ്റിക് കുറക്കുന്നതിന്റെ അനിവാര്യത എന്നിവ ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടികൾ. ‘ഇന്ന് പ്രവർത്തിക്കുക; സുരക്ഷിതമായ നാളേക്ക്’ എന്ന ടാഗ് ലൈനിൽ പ്ലാസ്റ്റിക് കുറക്കുന്നതിന്റെ പ്രാധാന്യം പരിപാടിയിൽ പ്രത്യേകം ഉയർത്തിക്കാട്ടി. ‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ’ എന്ന ഹാഷ് ടാഗിന്റെ ലോഞ്ച് കാമ്പയിന്റെ ഹൈലൈറ്റായി.
പരിസ്ഥിതി സംരക്ഷണത്തിനായും സുസ്ഥിരമായ ഭാവി ഉറപ്പാക്കാനും സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് കാമ്പയിൽ ഉണർത്തി. ഉപഭോക്താക്കൾക്ക് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചും ഉപയോഗം കുറക്കുന്നതിനുള്ള മാർഗങ്ങളും കൈമാറി. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ പ്രദർശനവും വിവിധ ഔട്ട്ലെറ്റുകളിൽ ഒരുക്കി.
പരിസ്ഥിതി ദിന ബോധവത്കരണ പരിപാടിയിൽ സജീവമായി പങ്കാളികളായ എല്ലാ ഉപഭോക്താക്കൾക്കും ലുലു ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ നന്ദി അറിയിച്ചു. പ്രകൃതിയെ സംരക്ഷിക്കുന്നത് കൂട്ടായ ഉത്തരവാദിത്തമാണ്, ലുലു ഹൈപ്പർ മാർക്കറ്റ് ഇതിന് മുൻപന്തിയിൽ നിൽക്കും. പാരിസ്ഥിതിക പ്രശ്നങ്ങൾ കുറച്ച് ഭുമിക്കും ഭാവി തലമുറക്കും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാമെന്നും മാനേജ്മെന്റ് ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.