കെ. മുഹമ്മദ് സൽമാൻ

അൽപം ചില ആരോഗ്യ ചിന്തകൾ

കോവിഡ്‌ കാരണം ചലനമില്ലാതായത് നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് മാത്രമല്ല ശരീരത്തിനുകൂടിയാണ്. ലോക്ഡൗണും വർക് ഫ്രം ഹോമും എല്ലാം കൊറോണ പോലെ നമ്മുടെ ജീവിതത്തി​െൻറ ഭാഗമായിരിക്കുന്നു. എല്ലാം ഓൺലൈൻ ആകുന്ന പുതിയ കാലത്ത് ആരോഗ്യം 'ഓഫ്-ലൈൻ' ആകുന്നത് അധികം ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം. പത്തിൽ കൂടുതൽ മൊബൈൽ ഫോൺ നമ്പറുകൾ ഓർത്തുവെക്കുന്ന എത്ര പേരുണ്ട് നമുക്കിടയിൽ? ഫോണി​െൻറ മെമ്മറി കൂടിയപ്പോൾ നമ്മുടെ മസ്തിഷ്കത്തി​െൻറ പണി കുറഞ്ഞു.

ഒരു വസ്തു ഉപയോഗശൂന്യമാകുന്നത് അത് ഉപയോഗിക്കാതെയാവുമ്പോളാണ് എന്നതി​െൻറ ഏറ്റവും നല്ല ഉദാഹരണമാണ് ഇത്. നമ്മുടെ ശരീരത്തി​െൻറ അവസ്ഥയും മറ്റൊന്നല്ല. മൊബൈൽ ഫോൺ ഒരു സൗകര്യമാണ്. വീട്ടിൽതന്നെയിരുന്നുള്ള ഓൺലൈൻ ജോലിയും പഠനവും എല്ലാം സൗകര്യങ്ങളാണ്. പക്ഷെ ചില സൗകര്യങ്ങൾ അപകടകാരികളാണ്. ആരോഗ്യസംരക്ഷണത്തിന് ഇത്രയേറെ പ്രാധാന്യമുള്ള ഒരു സമയം നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവില്ല. ശരീരവും മനസ്സും ആരോഗ്യമുള്ളതാക്കി നിലനിർത്താൻ നമ്മൾ പരിശ്രമിക്കേണ്ടതുണ്ട്​. നിത്യവും അര മണിക്കൂർ മറ്റെല്ലാം മാറ്റിവെച്ച് ശരിക്കൊന്ന് വിയർക്കാൻ നമ്മൾ തയാറാവണം. മറ്റെന്തിനെയും പോലെ തന്നെ ആരോഗ്യസംരക്ഷണവും സാധ്യമാവുന്നത് അച്ചടക്കം ഉണ്ടെങ്കിൽ മാത്രമാണ്. ഭക്ഷണ ക്രമീകരണത്തിലും വ്യായാമത്തിലും ഇൗ അച്ചടക്കം വേണം. സ്വന്തം കുടുംബത്തെ കൂടെ കൂട്ടാം.

താൽപര്യമുള്ള സുഹൃത്തുക്കൾ ഉണ്ടോ എന്നന്വേഷിക്കൂ. കൂടെ സഞ്ചരിക്കാൻ ആളുള്ളപ്പോൾ യാത്ര മനോഹരമാകുന്നത് പോലെ ആരോഗ്യസംരക്ഷണത്തിലേക്കുള്ള നമ്മുടെ സഞ്ചാരവും രസകരമാകും. വീട്ടിൽതന്നെ ചെയ്യാവുന്ന വ്യായാമങ്ങളും ഭക്ഷണക്രമീകരണങ്ങളും കണ്ടെത്തുക ഇക്കാലത്ത്​ പ്രയാസമുള്ള കാര്യമല്ല. ആവശ്യമെങ്കിൽ മൊബൈൽ ആപ്ലിക്കേഷനുകളുടെ സഹായവും തേടാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.