കുവൈത്ത് സിറ്റി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് വിദധചികിത്സ ഉറപ്പുവരുത്താൻ സംസ്ഥാന സര്‍ക്കാറും ആരോഗ്യവകുപ്പും നടപടികള്‍ കൈക്കൊള്ളണമെന്ന് ഐ.എന്‍.എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അദ്ദേഹം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്കി.
നീണ്ട വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് അസുഖബാധിതനായ പിതാവിനെ കാണാൻ കേരളത്തിലേക്ക് വരാൻ മഅ്ദനിക്ക് സുപ്രീംകോടതി 12 ദിവസത്തെ അനുമതി നൽകിയത്. അതിൽ മൂന്ന് ദിവസത്തോളമായി അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്.
വിചാരണ തടവുകാരനായി ബംഗളൂരുവിൽ കഴിയുമ്പോഴും നാട്ടിൽ നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുകയും നിരാലംബരായ മുഴുവൻ മനുഷ്യർക്ക് വേണ്ടിയും ശബ്ദിക്കുകയും ചെയ്തിരുന്നു മഅ്ദനി. വിഷയത്തിൽ നാട്ടിലെ രാഷ്ട്രീയക്കാരും മതനേതൃത്വവും തുടരുന്ന മൗനം പ്രതിഷേധാർഹവും അപലപനീയവുമാണെന്നും സത്താർ കുന്നില്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.