മുഹമ്മദ് റിഹാസ്, മുഹമ്മദ് റഫ്സീൻറഫീഖ്, മുഹമ്മദ് റനീസ്
കുവൈത്ത് സിറ്റി: മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി യോഗം ക്ലബ് റിസോർട്ടിൽ നടത്തി. ആദിൽ ഷാജഹാെന്റ ഖിറാഅത്തോടെ ആരംഭിച്ചു. പ്രസിഡന്റ് വി.പി. ഷഫീഖ് അധ്യക്ഷത വഹിച്ചു.
ഖലീൽ റഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്രസിഡന്റുമാരായ ഷാജഹാൻ, അസ്മർ ഉപദേശക സമിതി അംഗങ്ങളായ ഡോ. അമീർ അഹ്മദ്, ഹംസ മേലേക്കണ്ടി, പി.പി. റസാഖ്, ഫസീഹുല്ല തുടങ്ങിയവർ സംബന്ധിച്ചു. 2013 മുതൽ 2024 വരെ കാലയളവിൽ മാസാന്ത റേഷൻ ഇനത്തിൽ 43.74 ലക്ഷം രൂപ ചെലവഴിച്ചു. നിലവിൽ 20 കുടുംബങ്ങൾക്കാണ് മാസം 2500 രൂപ വീതം നൽകുന്നത്.
ചികിത്സ, വീട് അറ്റകുറ്റപണി, വിദ്യാഭ്യാസം, സ്വയം തൊഴിൽ, മറ്റു സാമ്പത്തിക സഹായങ്ങൾ എന്നിവക്കായി സകാത്തിനത്തിൽ 23.85 ലക്ഷവും ചെലവഴിച്ചു. 10 ലക്ഷം രൂപ ചെലവിൽ വീട് നിർമിച്ചു നൽകി.
മാഹി ഡയാലിസിസ് സെന്ററിലേക്ക് 7 ലക്ഷം രൂപയുടെ ഡയാലിസിസ് യന്ത്രം നൽകി. ആകെ 84.86 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി.
പുതിയ ഭാരവാഹികളായി മുഹമ്മദ് റിഹാസ് (പ്രസിഡന്റ്), മുഹമ്മദ് റഫ്സീൻ റഫീഖ് (ജനറൽ സെക്രട്ടറി), മുഹമ്മദ് റനീസ് (ട്രഷറർ), സർഫറാസ് മണിയൂർ (വൈസ് പ്രസിഡന്റ്), അഫ്താബ് ആലം (ജോയിന്റ് സെക്രട്ടറി), ഷഹീസ് (ജോയിന്റ് ട്രഷറർ), അയ്യൂബ് കച്ചേരി, ഡോ. അമീർ അഹ്മദ്, ഹംസ മേലേക്കണ്ടി, പി.പി. അബ്ദുറസാഖ്, ഡോ. അബ്ദുൽ ഫത്താഹ്, ആസിഫ് ഫരീജ്, ഫസീഹുല്ല (ഉപദേശക സമിതിയംഗങ്ങൾ), റോഷൻ, ഖലീലുറഹ്മാൻ, റിഹാസ്, നവാസ്, ഷഹീസ്, മുനീർ അഹമ്മദ്, നാസർ, ഷസിൻ, ശിഹാബ്, എം.എ. ഖലീൽ, അഫ്താബ്, ഷഫീഖ്, ഷാജഹാൻ, റഫ്സി, ഷിറാസ്, ഇംതിയാസ്, അസ്മർ, നിയാസ്, റെനീസ്, എസ്.പി. നവാസ്, സർഫറാസ്, സജീർ, സീഷൻ, അബ്ദുൽ റഹ്മാൻ, നിഷാദ്, റഹീസ്, നൗഷാദ്, റമീസ് (എക്സിക്യൂട്ടിവ് അംഗങ്ങൾ).
നിക്ഷേപ പദ്ധതി ടീം ലീഡറായി എം.എ. ഖലീലിനെയും ടീം അംഗങ്ങളായി എൻ.കെ.യു. നൗഷാദ്, ഷാജഹാൻ, ഹംസ മേലേക്കണ്ടി, ആസിഫ് ഫരീജ്, ശിഹാബ്, വി.പി. ഷഫീഖ് എന്നിവരെയും തെരഞ്ഞെടുത്തു.
സെക്രട്ടറി അഫ്താബ് ആലം സ്വാഗതവും റോഷൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.