കുവൈത്ത് സിറ്റി: കോവിഡ്-19 പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നു.
പ്രതിസന്ധിയിലാവുകയോ ഒറ്റപ്പെടുകയോ ചെയ്യുന്ന തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമാണ് മലബാർ ഗോൾഡ് 15,000 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നത്. അരി, ധാന്യവർഗങ്ങൾ, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് ഒരു കുടുംബത്തിനോ ഒരു സംഘം ആളുകൾക്കോ ഒരുമാസം ഉപയോഗിക്കാനുണ്ടാവും.
ഇതിന് 1,35,000 കുവൈത്ത് ദീനാർ വകയിരുത്തി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ടീം മറ്റു സാമൂഹിക സംഘടനകളുമായി സഹകരിച്ചാണ് അർഹരെ കണ്ടെത്തുക. ജി.സി.സിയിലും ഫാർ ഇൗസ്റ്റിലും ഭക്ഷണകിറ്റുകൾ ആവശ്യമുള്ളവരെ അതത് എംബസികൾ, പ്രാദേശിക സംഘടനകൾ, നോർക്ക, റെഡ് ക്രെസൻറ്, കമ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റി, മലബാർ ഗോൾഡിെൻറ ഉപഭോക്താക്കൾ എന്നിവരിലൂടെ കണ്ടെത്തും. ഇൗ പ്രതിസന്ധിഘട്ടത്തിൽ സേവന പ്രവർത്തനങ്ങൾ നല്ലരീതിയിൽ തുടരുമെന്നും മലബാർ ഗോൾഡ് സി.എസ്.ആർ പ്രവർത്തനങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നതായും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷനൽ ഒാപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് പറഞ്ഞു. ലോകം ഇന്നോളം കണ്ട വലിയ പ്രതിസന്ധികളിലൊന്നിനെ നേരിടുന്ന ഇൗ ഘട്ടത്തിൽ ആഗോളതലത്തിൽ 250ലേറെ സ്റ്റോറുകളുള്ള ഏറ്റവും വലിയ ജ്വല്ലറി റീെട്ടയിലേഴ്സിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജി.സി.സിയിലും ഫാർ ഇൗസ്റ്റിലും കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.