Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right15,000 ഭക്ഷണ കിറ്റുകൾ...

15,000 ഭക്ഷണ കിറ്റുകൾ നൽകാനൊരുങ്ങി മലബാർ ഗോൾഡ്​ 

text_fields
bookmark_border
15,000 ഭക്ഷണ കിറ്റുകൾ നൽകാനൊരുങ്ങി മലബാർ ഗോൾഡ്​ 
cancel
camera_alt????? ???????? ????? ??????????? ???????????? ?????? ??????????

കുവൈത്ത്​ സിറ്റി: ​കോവിഡ്-19 പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്​ മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നു. 
പ്രതിസന്ധിയിലാവുകയോ ഒറ്റപ്പെടുകയോ ചെയ്യുന്ന തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമാണ്​ മലബാർ ഗോൾഡ്​ 15,000 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നത്​. അരി, ധാന്യവർഗങ്ങൾ, എണ്ണ, സുഗന്ധവ്യഞ്​ജനങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ്​ ഒരു കുടുംബത്തിനോ ഒരു സംഘം ആളുകൾക്കോ ഒരുമാസം​ ഉപയോഗിക്കാനുണ്ടാവും. 

ഇതിന്​ 1,35,000 കുവൈത്ത്​ ദീനാർ വകയിരുത്തി​. മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ ടീം മറ്റു സാമൂഹിക സംഘടനകളുമായി സഹകരിച്ചാണ്​ അർഹരെ കണ്ടെത്തുക. ജി.സി.സിയിലും ഫാർ ഇൗസ്​റ്റിലും ഭക്ഷണകിറ്റുകൾ ആവശ്യമുള്ളവരെ അതത്​ എംബസികൾ, പ്രാദേശിക സംഘടനകൾ, നോർക്ക, റെഡ്​ ക്രെസൻറ്​, കമ്യൂണിറ്റി ഡെവലപ്മ​െൻറ്​ അതോറിറ്റി, മലബാർ ഗോൾഡി​​െൻറ ഉപഭോക്താക്കൾ എന്നിവരിലൂടെ കണ്ടെത്തും. ഇൗ പ്രതിസന്ധിഘട്ടത്തിൽ സേവന പ്രവർത്തനങ്ങൾ നല്ലരീതിയിൽ തുടരുമെന്നും മലബാർ ഗോൾഡ്​ സി.എസ്​.ആർ പ്രവർത്തനങ്ങൾക്ക്​ വളരെയധികം പ്രാധാന്യം നൽകുന്നതായും മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ ഇൻറർനാഷനൽ ഒാപറേഷൻസ്​ എം.ഡി ഷംലാൽ അഹമ്മദ്​ പറഞ്ഞു. ലോകം ഇന്നോളം കണ്ട വലിയ പ്രതിസന്ധികളിലൊന്നിനെ നേരിടുന്ന ഇൗ ഘട്ടത്തിൽ ആഗോളതലത്തിൽ 250ലേറെ സ്​റ്റോറുകളുള്ള ഏറ്റവും വലിയ ജ്വല്ലറി റീ​െട്ടയിലേഴ്​സിലൊന്നായ മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ ജി.സി.സിയിലും ഫാർ ഇൗസ്​റ്റിലും കോർപറേറ്റ്​ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalabargold
News Summary - malabargold-kuwait-gulf news
Next Story