മ​ല​യാ​ളം മി​ഷ​ൻ വ​ജ്ര​കാ​ന്തി ക്വി​സ്: കു​വൈ​ത്തി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളാ​യി

കു​വൈ​ത്ത്​ സി​റ്റി: മ​ല​യാ​ളം മി​ഷ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന 'വ​ജ്ര​കാ​ന്തി 2021' ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള കു​വൈ​ത്ത്​ ചാ​പ്റ്റ​റി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ആ​ഗോ​ള​ത​ല ക്വി​സ് മ​ത്സ​രം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ജി.​എ​സ്. പ്ര​ദീ​പ് ഓ​ൺ​ലൈ​ൻ വ​ഴി ന​യി​ക്കും.

കു​വൈ​ത്ത്​ ചാ​പ്റ്റ​റി​ൽ​നി​ന്ന് അ​ധ്യാ​പ​ക വി​ഭാ​ഗ​ത്തി​ൽ ഷി​ജി സ​ന​ത് (ഫോ​ക്ക് ക​ണ്ണൂ​ർ), ഷാ​ജി​മോ​ൻ ഈ​രേ​ത്ര ജോ​സ​ഫ്​ (എ​സ്.​എം.​സി.​എ), സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ദ്വൈ​ത് അ​ഭി​ലാ​ഷ് (ക​ല കു​വൈ​ത്ത്), സോ​ന സു​ബി​ൻ (എ​സ്.​എം.​സി.​എ), ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​നു​ഷി​ഖ ശ്രീ​ജ വി​നോ​ദ് (ഫോ​ക്ക് ക​ണ്ണൂ​ർ), ഏ​ബ​ൽ ജോ​സ​ഫ് ബാ​ബു (എ​സ്.​എം.​സി.​എ), സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ജൂ​വ​ൽ ഷാ​ജി​മോ​ൻ (എ​സ്.​എം.​സി.​എ), പാ​ർ​ഥി​വ് ഷാ​ബു (ഫോ​ക്ക് ക​ണ്ണൂ​ർ) എ​ന്നി​വ​രാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. കു​വൈ​ത്ത്​ ചാ​പ്റ്റ​ർ​ത​ല മ​ത്സ​ര​ങ്ങ​ൾ​ക്ക് മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളാ​യ ജി. ​സ​ന​ൽ​കു​മാ​ർ, സ​ജീ​വ് എം. ​ജോ​ർ​ജ്, സ​ജി​ത സ്ക​റി​യ, ബി​ന്ദു സ​ജീ​വ് വി​വി​ധ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ആ​സ​ഫ് അ​ലി, ടോം ​സെ​ബാ​സ്​​റ്റ്യ​ൻ വ​യ​ലി​ൽ, ശ്രീ​ഷ ദ​യാ​ന​ന്ദ​ൻ, മ​ഹേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Malayalam Mission Vajrakanthi Quiz: Candidates from Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.