മലയാളി നഴ്സ് കുവൈത്തില്‍ നിര്യാതയായി

കുവൈത്ത്​ സിറ്റി: മലയാളി നഴ്​സ്​ കുവൈത്തിൽ അസുഖബാധിതയായി​ മരിച്ചു. കോട്ടയം ആർപ്പൂക്കര വില്ലുന്നി വിരുത്തി പറമ്പിൽ റ്റിജി സിറിയക്കിന്‍റെ ഭാര്യ ആശ ടി. ജേക്കബ് (42) ആണ് മരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്നു.

വറ ഹോസ്പിറ്റലില്‍ ഓപറേഷന്‍ തിയറ്റര്‍ വിഭാഗത്തില്‍ നഴ്സായിരുന്നു. എസ്.എം.സി.എ കുവൈത്ത്​ അബ്ബാസിയ ഏരിയ സോൺ 4, മറിയം ത്രേസ്യ കുടുംബ യൂനിറ്റ് അംഗമായിരുന്നു. ആക്സിസ് ഇൻറർനാഷനൽ കമ്പനിയിലെ ഐ.ടി വിഭാഗത്തില്‍ ഉദ്യോഗസ്ഥനാണ് ഭർത്താവ്​ റ്റിജി സിറിയക്​. മക്കൾ: ജോയൽ (എട്ടാം ക്ലാസ്), ജൂവൽ (ആറാം ക്ലാസ്). ഇരുവരും അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ എസ്.എംസി.എയുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു.

Tags:    
News Summary - Malayali nurse died in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.