കുവൈത്തിൽ നാച്ചറൽ റിസർവിൽനിന്ന്​ അനധികൃതമായി പിടിച്ച പെലിക്കൻ പക്ഷി

നാച്ചറൽ റിസർവിൽനിന്ന്​ പക്ഷിയെ പിടിച്ചയാൾ അറസ്​റ്റിൽ

കു​വൈത്ത്​ സിറ്റി: കുവൈത്തിൽ പെലിക്കൻ പക്ഷികളെ അനധികൃതമായി വിൽപന നടത്തിയയാൾ അറസ്​റ്റിലായി. പരിസ്ഥിതി പബ്ലിക്​ അതോറിറ്റിയും പൊലീസും ചേർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ നിയമലംഘനം പിടികൂടിയത്​. പ്രതി കുവൈത്ത്​ അഗ്​നിശമന സേനാംഗമാണ്​. ജഹ്​റ നാച്ചറൽ റിസർവിൽനിന്ന്​ പിടികൂടിയ പക്ഷികളെ വിൽക്കാനുണ്ടെന്ന്​ കാണിച്ച്​ പ്രതി ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ഇട്ടിരുന്നു.

തുടർന്നാണ്​ അന്വേഷണ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്​. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ പിടികൂടുന്നതും വിൽക്കുന്നതും പരിസ്ഥിതി നിയമപ്രകാരം ശിക്ഷാർഹമാണ്​. പിടികൂടിയ പക്ഷികളെ നാച്ചറൽ റിസർവിൽ വിട്ടയച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.