കുവൈത്ത് സിറ്റി: മാർ ബസേലിയോസ് മൂവ്മെന്റിന്റെ സുവർണ ജൂബിലി ആഘോഷം ബസേലിയോ 2023-24-നോടനുബന്ധിച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന സംഗമം മലങ്കരസഭ കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്തു.
ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ 60-ാം ഓർമപ്പെരുന്നാളിനോടും, പ്രസ്ഥാനത്തിന്റെ 50-ാം വാർഷികത്തോടുമനുബന്ധിച്ചായിരുന്നു സംഗമം. കുവൈത്ത് മഹാഇടവക വികാരിയും മാർ ബസേലിയോസ് മൂവ്മെന്റ് പ്രസിഡന്റുമായ ഫാ.ഡോ.ബിജു ജോർജ്ജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.
നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ചെയർമാൻ റവ. ഇമ്മാനുവേൽ ബെഞ്ചമിൻ ഗരീബ്, മഹാ ഇടവക സഹവികാരി ഫാ. ലിജു കെ.പൊന്നച്ചൻ, ഫാ.ഗീവർഗീസ് ജോൺ, എൻ.ഇ.സി.കെ. സെക്രട്ടറി റോയ് യോഹന്നാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മാർ ബസേലിയോസ് മൂവ്മെന്റ് സെക്രട്ടറി തോമസ് മാത്യൂ റിപ്പോർട്ട് അവതരിപ്പിച്ചു. മഹാ ഇടവക ട്രസ്റ്റി ജോജി പി.ജോൺ, സെക്രട്ടറി ജിജു പി.സൈമൺ, മാർ ബസേലിയോസ് മൂവ്മെന്റ് ട്രഷററർ ഷൈൻ ജോർജ് എന്നിവർ സന്നിഹിതരായി.
കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് തിരുമേനി, കെ.സി.സി. കുവൈത്ത് മേഖല പ്രസിഡന്റ് ഫാ. ബിജു പാറയ്ക്കൽ, ട്രഷർ സിബു അലക്സ് ചാക്കോ, 15 വർഷം മാർ ബസേലിയോസ് മൂവ്മെന്റ് അഗത്വം പൂർത്തിയാക്കിയവർ, മറ്റ് നേട്ടങ്ങൾ കൈവരിച്ചവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 50 കുഞ്ഞുങ്ങളുടെ ഗായകസംഘം പ്രത്യേക ആകർഷണമായി.
മാർ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ് സ്വാഗതവും സുവർണ ജൂബിലി ജനറൽ കൺവീനറും, കൽക്കത്താ ഭദ്രാസന മീഡിയ കോർഡിനേറ്ററുമായ ജെറി ജോൺ കോശി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.