കുവൈത്ത് സിറ്റി: കെ.ഐ.ജി സിറ്റി ഏരിയ പുണ്യ റമദാനെ വരവേൽക്കുന്നതിന്റെ ഭാഗമായി 'മർഹബൻ യാ റമദാൻ' പരിപാടി സംഘടിപ്പിച്ചു. കെ.ഐ.ജി പ്രസിഡൻറ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. സക്കീർ ഹുസൈൻ തുവ്വൂർ 'പുണ്യ റമദാനെ വരവേൽക്കാം' തലക്കെട്ടിൽ പഠനക്ലാസ് നടത്തി. വ്രതാനുഷ്ഠാനത്തിലൂടെ മനസ്സും ശരീരവും പൂർണമായും ഏകനായ രക്ഷിതാവിൽ സമർപ്പിച്ച് ഓരോ നിമിഷവും ജീവസ്സുറ്റതാക്കിമാറ്റണമെന്ന് അദ്ദേഹം ഉണർത്തി.
ജീവിതവിശുദ്ധിയും ആത്മസംസ്കരണവും കൈവരിക്കാനുള്ള അസുലഭാവസരമാണിതെന്നും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡൻറ് യൂസുഫ് ദാറുസ്സലാം അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഖിറാഅത്ത് നടത്തി. ആരിഫലി സ്വാഗതവും ഫൈസൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.