കുവൈത്ത് സിറ്റി: രാജ്യത്ത് സന്ദർശക വിസയിലെത്തുന്ന വിദേശികളിൽനിന്ന് ഇൗടാക്കുന്ന മെഡിക്കൽ സേവന ഫീസ് വർധന ഈമാസം പ്രാബല്യത്തിൽവരുന്നതോടെ സർക്കാർ ആശുപത്രികളുടെ വരുമാനം ഇരട്ടിയായി വർധിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി. അൽറായി പത്രവുമായുള്ള അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.സന്ദർശക വിസയിലെത്തി ചികിത്സാ സൗകര്യങ്ങൾ നേടുന്നവർക്ക് തിരിച്ചടിയാണ് നടപടി.
ഇതിലൂടെ സർക്കാർ ആശുപത്രികളുടെ വരുമാനം ഇരട്ടിയായി വർധിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 4.4 മില്യൻ ദീനാറാണ് ഈ ഇനത്തിൽ സർക്കാർ ആശുപത്രികളുടെ വരുമാനം. വിവിധ സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കുന്നതിലൂടെ ഇത് ഇരട്ടിയോ അതിൽ അധികമോ ആയി വർധിക്കാനാണ് സാധ്യത. എന്നാലും സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നതിലും 20 ശതമാനത്തിെൻറ കുറവ് സർക്കാർ ആശുപത്രികളിൽ തന്നെയായിരിക്കും. എക്സറേ, സ്കാനിങ്, വിവിധ തരം പരിശോധനകൾ എന്നീ സേവനങ്ങൾക്കുള്ള ഫീസിലാണ് വർധന വരുത്തുക. സ്വകാര്യ ആശുപത്രികളിൽ ലഭ്യമല്ലാത്ത സ്കാനിങ്, എക്സ്റേ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ വരുന്നതിെൻറ ചെലവിെൻറ പകുതിയായിരിക്കും വിദേശ രോഗികളിൽനിന്ന് ഈടാക്കുക.
തുടക്കത്തിൽ സന്ദർശക വിസയിലുള്ള വിദേശികൾക്കായിരിക്കും സർക്കാർ ആശുപത്രികളിൽ സേവന ഫീസ് വർധിപ്പിക്കുക. ഘട്ടംഘട്ടമായി തൊഴിൽ–ആശ്രിത വിസകളിലുള്ള വിദേശികൾക്കും ഇത് ബാധകമാക്കും. സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യം ഉപയോഗപ്പെടുത്താൻവേണ്ടി മാത്രം നിരവധി വിദേശികൾ സന്ദർശക വിസയിലെത്തുന്നുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഈ പ്രവണതക്ക് ഒരു പരിധിവരെ തടയിടാൻ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.