????????? ??????????????? ??????? ?????????? ????????? ??????? ??????????

5000 ദീനാറി​െൻറ മരുന്ന്​ വിതരണം ചെയ്​ത്​ കനിവും ടീം വെൽഫെയറും

കുവൈത്ത് സിറ്റി: ലോക്ഡൗണിലും കർഫ്യുവിലും അവശ്യ മരുന്നുകൾ ലഭിക്കാതെ വലയുന്ന നിർധന രോഗികൾക്ക് 5000 ദീനാറി​​െൻറ മരുന്നുകൾ നൽകി ‘കനിവും’ ‘ടീം വെൽഫെയറും’. ജോലിയും വരുമാനവുമില്ലാതെ കഴിഞ്ഞിരുന്ന ആയിരത്തോളം പേർക്കാണ് സൗജന്യമായി വിവിധ രോഗങ്ങൾക്കുള്ള മരുന്നുകൾ എത്തിച്ചത്. പ്രമേഹം, കൊളസ്‌ട്രോൾ, രക്​തസമ്മർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവർക്കും അർബുദം, ഹൃദ്രോഗം തുടങ്ങിയവയുള്ളവർക്കുമാണ് മരുന്നുകൾ എത്തിച്ചുകൊടുക്കുന്നത്. കുവൈത്തിൽ ലഭ്യമല്ലാത്തതും വില കൂടുതലുമുള്ള വിവിധ മരുന്നുകൾ നാട്ടിൽനിന്ന് എത്തിച്ചു. കുവൈത്തിലെ എല്ലാ സ്ഥലങ്ങളിലും ലോക്ഡൗൺ പ്രദേശങ്ങളിലും മരുന്ന് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. നിസാർ കെ. റഷീദ് കൺവീനറായ ടീമിൽ 10 ഡോക്ടർമാരും ഏഴ്​ ഫാർമസിസ്​റ്റുകളും അഞ്ച്​ ആംബുലൻസുകളും നഴ്‌സുമാരടങ്ങിയ 25ലധികം നഴ്‌സിങ്​ സ്​റ്റാഫും മറ്റു പാരാമെഡിക്കൽ ജീവനക്കാരുമടക്കം 100 അംഗങ്ങളുണ്ട്​. 

24 മണിക്കൂറും സേവനസജ്ജമാണ്. പ്രത്യേക സോഫ്റ്റ്​വെയർ മുഖേന രോഗികളിൽനിന്ന്​ ലഭിക്കുന്ന വിവരങ്ങൾ ഹാരിസ് ഇസ്‌മാഈൽ, നാസർ, സലീം എന്നിവരടങ്ങിയ മെഡിക്കൽ അനലൈസിങ്​ ടീം രോഗികളെ വിളിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് താമസസ്ഥലങ്ങളിൽ മരുന്ന് എത്തിക്കുന്നത്. മുഹമ്മദ് സാജിദ് കൺവീനറായ ഡ്രഗ് ബാങ്കിൽ അമീർ കാരണത്ത്, അബ്‌ദുൽ അസീസ്, ആസിഫ്, മുഹമ്മദ് ഷബീർ, സിതിൽ, ഷഹനാസ് തുടങ്ങിയ ഫാർമസിസ്​റ്റുകൾ സേവനം ചെയ്യുന്നു. ബാസിൽ, അൻവർ (ഡോക്‌ടേഴ്‌സ് കൺസൾട്ടിങ്​) , മുഹമ്മദ് സൽമാൻ, ഹശീബ് (മരുന്ന്​ ശേഖരണം, വിതരണം), ഷാ അലി, അഷ്‌കർ, അബ്‌ദുല്ല ഫൈസൽ, കെ.എം. ഹാരിസ് (ഡ്രഗ് ഡൊണേഷൻ), സി.കെ. അഹ്‌മദ്‌ (ഫീഡ്ബാക്), അജ്‌മൽ, അഷ്‌റഫ്, റാഷിദ്, സകരിയ്യ (ആംബുലൻസ്), നിഹാസ്, കമാൽ, സിയാദ്, നബീൽ പ്രിൻസ്, ഫിറോസ് (മെഡിക്കൽ സ്​റ്റാഫ്), ഷാഫി കോയമ്മ, റിഷ്‌ ദിൻ (ലോജിസ്​റ്റിക്​), ശാമില അജ്‌മൽ, സുമയ്യ നബീൽ (ഡാറ്റാബേസ് കൺട്രോൾ) എന്നിവർ വിവിധ സേവനങ്ങൾക്ക് നേതൃത്വം നൽകുന്നു. സാങ്കേതികസഹായത്തിന് അൻവർ സഈദ് നേതൃത്വം നൽകുന്നു. മെഡിക്കൽ ഹെൽപ്​ലൈൻ അസിസ്​റ്റൻറ് കൺവീനർ ഷഫീർ അബൂബക്കർ പ്രവർത്തനം ഏകോപിപ്പിക്കുന്നു. ഉദാരമതികളായ വ്യക്തികളും സ്ഥാപനങ്ങളും നല്ല സഹകരണമാണ് നൽകുന്നത്.

Tags:    
News Summary - medicine-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.