കുവൈത്ത് സിറ്റി: കുറ്റിപ്പുറം എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ അലുമ്നി ഇഫ്താർ മീറ്റ് ഫർവാനിയ ഷെഫ് നൗഷാദ് സിഗ്നേച്ചർ റസ്റ്റാറന്റിൽ നടന്നു. അലുമ്നി പ്രസിഡന്റ് റിയാസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി നയീം സ്വാഗതവും ട്രഷറർ ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.
ഇഫ്താർ സംഗമത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സമ്മാനദാനവും നടത്തി. സെൽഫി മത്സരത്തിൽ വിജയിച്ച ഫൈറൂസിന് അലുമ്നി പ്രസിഡന്റ് റിയാസ് സമ്മാനം കൈമാറി. ക്വിസ് മത്സരത്തിന് റയീസ് നേതൃത്വം നൽകി.സിബി,സാജു,റസൽ,അജയ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സംഗമത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. അലുമ്നി സെക്രട്ടറി റാഹിദ്, വൈസ് പ്രസിഡന്റ് റമീസ്,സുഹൈൽ,ഷഫ്ന,നജ,ജുമാന,മക്ബൂൽ,ബിയാസ് , ഗോകുൽ എന്നിവർ നേതൃത്വം നൽകി.
2024-2025 വർഷത്തെ മെംബർഷിപ് കാമ്പയിൻ മാർച്ച് മുതൽ മേയ് വരെ നടക്കുമെന്നും അലുമ്നിയുടെ ജനറൽ ബോഡി കബ്ദ് റിസോർട്ടിൽ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. മെംബെർഷിപ്പിന് ബന്ധപ്പെടേണ്ട നമ്പർ 69981054, 95596794.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.