കുവൈത്ത് സിറ്റി: സ്വകാര്യ ആരോഗ്യമേഖലയിലെ സാന്നിധ്യമായ മെട്രോ മെഡിക്കല്‍ ഗ്രൂപ് എട്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കലാപരിപാടികൾ, അനുമോദനം, സമ്മാനദാനം എന്നിവ ഇതിന്റെ ഭാഗമായി നടന്നു. സാല്‍മിയ സൂപ്പര്‍ മെട്രോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയര്മാന് മുസ്തഫ ഹംസ അധ്യക്ഷത വഹിച്ചു. ഡോ. ഒതയ്ബി അല്‍ ഷമ്മരി ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലസേവനം ചെയ്ത ഡോക്ടർമാരടക്കമുള്ള ജീവനക്കാരെ പ്രത്യേക ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിൽ അഞ്ചു വർഷം പൂർത്തിയാക്കിയവർക്ക് ഗോൾഡ് മെഡലും പ്രശംസാപത്രവും നൽകി. ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു.
ജീവനക്കാരുടെ കലാമത്സരങ്ങള്‍ പരിപാടിയെ വർണാഭമാക്കി. മുഴുവന്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങൾക്കും പുതുവത്സരസമ്മാനങ്ങള്‍ നല്കി.
മെട്രോ മെഡിക്കൽ ഗ്രൂപ് കൈവരിച്ച പുരോഗതി, പുതുതായി ആരംഭിച്ച എം.ആർ.ഐ, സി.ടി സ്കാനുകൾ, ഡേകെയർ സർജറി, എൻഡോക്രൈണോളജി, കാർഡിയോളജി, യൂറോളജി, ഓഡിയോളജി, ഹിയറിങ് സെന്റർ, പുതിയ പദ്ധതികൾ എന്നിവ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ വിശദീകരിച്ചു. മാനേജ്മെന്റ് അംഗങ്ങളായ പി.കെ. ഇബ്രാഹീം കുട്ടി, ഡോ. ബിജി ബഷീര്‍ എന്നിവർ നേതൃത്വം നല്കി. സി.എഫ്.ഒ അസ്ഹര്‍ തങ്ങള്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.