കുവൈത്ത് സിറ്റി: സാമൂഹികകാര്യ മന്ത്രി മായി അൽ ബാഗി, കുവൈത്തിലെ ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവ ഇരുവരും ചർച്ചചെയ്തു.
രാഷ്ട്രീയവും സാമ്പത്തികവുമായ സഹകരണം അടക്കം വിവിധ മേഖലകളിൽ ബന്ധം മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങൾക്കുമുള്ള താൽപര്യം കുവൈത്ത് മന്ത്രിയും ചൈനീസ് പ്രതിനിധിയും പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷമുള്ള പ്രസ്താവനയിൽ വ്യക്തമാക്കി. കുവൈത്തിലെ ചൈനീസ് പ്രവാസികൾക്ക് നൽകിയ അവസരങ്ങളിൽ ചൈനീസ് അംബാസഡർ മായി അൽ ബാഗിയെ അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.