കുവൈത്ത് സിറ്റി: വർഷങ്ങൾക്കു മുമ്പത്തെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. വനിതാ ജയിലിൽ നടന്ന കലാപങ്ങൾ ഉൾപ്പെടുന്ന വീഡിയോ ക്ലിപ്പ് ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഈ ദൃശ്യങ്ങൾ 2016ൽ നടന്ന സംഭവമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആ സമയത്ത് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരുന്നതായും അറിയിച്ചു. സംഭവങ്ങൾ പ്രചരിപ്പിക്കും മുമ്പ് കൃത്യത അന്വേഷിക്കാനും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ എടുക്കാനും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.