കുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റി സംഘടിപ്പിച്ച ദേശീയ-വിമോചനാഘോഷത്തിൽ ആഭ്യന്തര മന്ത്രാലയം പങ്കെടുത്തു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ, ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, പ്രൈവറ്റ് സെക്യൂരിറ്റി സെക്ടർ എന്നിവയുടെ പിന്തുണയോടെയായിരുന്നു പങ്കാളിത്തം.
ദേശീയ ചൈതന്യം പ്രതിഫലിപ്പിക്കുന്ന വിവിധ പ്രദർശനങ്ങൾ ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. സുരക്ഷാ അവബോധം വർധിപ്പിക്കാനും പൊതുജനങ്ങളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ തുടർച്ചയായാണ് പങ്കാളിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.