കുവൈത്ത് സിറ്റി: ആപ്പിൾ സ്മാർട്ട് ഡിവൈസുകൾ അടിയന്തരമായി അപ്ഡേറ്റ് ചെയ്യണമെന്ന് ഉപഭോക്താക്കളോട് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിലെ സൈബർ സുരക്ഷ വകുപ്പ് അഭ്യർഥിച്ചു. ആപ്പിൾ െഎഫോണിലെ െഎ മെസേജ് സർവിസിൽ സുരക്ഷ ഭീഷണി ശ്രദ്ധയിൽപെട്ടതോടെയാണ് പരിഹാര നടപടികൾക്ക് ശേഷമുള്ളത് ഉപയോഗിക്കാൻ ആവശ്യപ്പെട്ടത്.
ആപ്പിൾ കമ്പനി പ്രശ്നങ്ങൾ പരിഹരിച്ച് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇസ്രായേലി സ്പൈവെയർ കമ്പനി എൻ.എസ്.ഒ ഗ്രൂപ് ആപ്പിൾ കമ്പ്യൂട്ടർ, വാച്ച്, െഎഫോൺ എന്നിവ നിയന്ത്രിക്കാനുള്ള വഴി കണ്ടെത്തിയതോടെയാണ് സുരക്ഷ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.