കുവൈത്ത് സിറ്റി: ബയോമെട്രിക് പൂർത്തിയാക്കിയില്ലെങ്കിൽ പൗരന്മാർക്കും പ്രവാസികൾക്കുമുള്ള എല്ലാ ഇടപാടുകളും നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. സഹൽ ആപ്ലിക്കേഷൻ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്താണ് വിരലടയാള കേന്ദ്രങ്ങളിൽ എത്തേണ്ടത്. ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് മെറ്റ ആപ് ഉപയോഗിക്കാം. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാത്തവരെ കേന്ദ്രങ്ങളിൽ നിന്ന് തിരിച്ചയക്കും. പ്രവാസികൾക്ക് ഡിസംബർ 30, പൗരന്മാർക്ക് സെപ്റ്റംബർ 30 എന്നിങ്ങനെയാണ് ബയോമെട്രിക് എടുക്കാനുള്ള സമയപരിധി. ഇതിനകം എല്ലാവരും ബയോമെട്രിക് പൂർത്തിയാക്കണം.
നേരത്തെ സ്വദേശികളും പ്രവാസികളും ജൂൺ ഒന്നിന് മുമ്പായി ബയോമെട്രിക് രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിരുന്നു. ഇത് പിന്നീട് നീട്ടുകയായിരുന്നു. ഡിസംബറോടെ രാജ്യത്ത് താമസിക്കുന്ന മുഴുവൻ പേരുടെയും ബയോമെട്രിക് വിവരങ്ങള്‍ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. രാജ്യത്തിന്റെ അതിർത്തി ചെക്പോസ്റ്റുകൾ, വിമാനത്താവളം എന്നിവിടങ്ങളിൽ ബയോമെട്രിക് രജിസ്ട്രേഷനുള്ള സജ്ജീകരണങ്ങൾ ഉണ്ട്. അലി സബാഹ് അൽ സാലം ഐഡന്റിഫിക്കേഷൻ ഡിപ്പാർട്മെന്റിലും ജഹ്റ മേഖലയിലെ ഐഡന്റിഫിക്കേഷൻ ഡിപ്പാർട്മെന്റിലും പ്രവാസികൾക്കായി രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.