ഹു​ദാ സെ​ന്റ​ർ മി​ഷ്കാ​ത്തു​ൽ ഹു​ദാ മ​ദ്‌​റ​സ സാ​ഹി​ത്യോ​ത്സ​വ​ വി​ജ​യി​ക​ൾ അ​ധ്യാ​പ​ക​രോ​ടൊ​പ്പം

മി​ഷ്കാ​ത്തു​ൽ ഹു​ദാ മ​ദ്‌​റ​സ സാ​ഹി​ത്യോ​ത്സ​വം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദ സെ​ന്റ​ർ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ഷ്കാ​ത്തു​ൽ ഹു​ദാ മ​ദ്‌​റ​സ സാ​ഹി​ത്യോ​ത്സ​വം സ​ബാ​ഹി​യ ദാ​റു​ൽ ഖു​ർ​ആ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഖു​ർ​ആ​ൻ പാ​രാ​യ​ണം, ഷോ​ർ​ട്ട് സ്പീ​ച്സ്, സ്റ്റോ​റി ടെ​ല്ലി​ങ്, ഗാ​നാ​ലാ​പ​നം തു​ട​ങ്ങി കു​ട്ടി​ക​ളു​ടെ സാ​ഹി​ത്യാ​ഭി​രു​ചി പ്ര​ക​ട​മാ​കു​ന്ന മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

ഇ​ബ്രാ​ഹിം തോ​ട്ട​ങ്ക​ണ്ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ഹു​ദ സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു റ​ഹ്മാ​ൻ അ​ട​ക്കാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ല്ല കാ​ര​ക്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ര​ന്റി​ങ് സെ​ഷ​നി​ൽ ഡോ.​അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ആ​ദി​ൽ സ​ല​ഫി, ജൈ​സ​ൽ എ​ട​വ​ണ്ണ, കൗ​ല​ത് സ്വ​ലാ​ഹി​യ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ദ്റ​സ​യി​ൽ പ്ര​വേ​ശ​നം തു​ട​രു​ന്ന​താ​യി ഹു​ദ സെ​ന്റ​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക്. 94162810, 97415065, 50770465.

Tags:    
News Summary - Mishkatul Huda Madrasa Literary Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.