കുവൈത്ത് സിറ്റി: ആരോഗ്യകേന്ദ്രങ്ങളിൽ മൊബൈൽ ജനറേറ്ററുകൾ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈദ്യുതി വിതരണത്തിലെ തടസ്സം മറികടക്കുന്നതിനും അടിയന്തര സാഹചര്യത്തിൽ ആരോഗ്യസേവനങ്ങൾ തുടർച്ചയായി ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടുമാണ് പദ്ധതി.
ഇതിന്റെ ഭാഗമായി എട്ട് മൊബൈൽ ജനറേറ്ററുകൾ വിതരണം ചെയ്തു. ഇവയിൽ 750 കെ.വി.എ ശേഷിയുള്ള മൂന്നു ജനറേറ്ററുകളും 500 കെ.വി.എ ശേഷിയുള്ള അഞ്ചു ജനറേറ്ററുകളും ഉൾപ്പെടുന്നതായി എൻജിനീയറിങ്, പ്രോജക്ട് അഫയേഴ്സ് മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഇബ്രാഹിം അൽ നഹാം പറഞ്ഞു. തുടർച്ചയായ 12 മണിക്കൂർ മുഴുവൻ ലോഡിൽ പ്രവർത്തിക്കാൻ പര്യാപ്തമായവയാണ് ഇവ.
ചില ആരോഗ്യകേന്ദ്രങ്ങൾ എമർജൻസി ജനറേറ്ററുകൾ ഇല്ലാതെയാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും ഈ കേന്ദ്രങ്ങൾക്ക് എമർജൻസി ജനറേറ്ററുകൾ നൽകുന്നതിന് എൻജിനീയറിങ് അഫയേഴ്സ് ഡിപ്പാർട്മെന്റ് പ്രവർത്തിക്കുകയാണെന്നും ഇബ്രാഹിം അൽ നഹാം സൂചിപ്പിച്ചു. രാജ്യത്തെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.