കുവൈത്ത് സിറ്റി: ധർമച്യുതിയിലേക്ക് മാനവകുലം അതിവേഗം നടന്നടുക്കുകയാണെന്ന് ഡോ. സലീം മാഷ് കുണ്ടുങ്ങൽ വിശദീകരിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മാസാന്ത ബസ്വീറ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതാദർശങ്ങൾ കാറ്റിൽ പറത്തിയും ധാർമികത കളഞ്ഞുകുളിച്ചും സാമ്പത്തിക സത്യസന്ധത അവഗണിച്ചും മാനവരാശി പ്രപഞ്ചത്തെ നാശത്തിലേക്ക് ഉന്തിയടുപ്പിക്കുകയാണ്. സദാചാര മൂല്യങ്ങൾ മുറുകെപ്പിടിച്ച് വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം കണ്ടെത്താൻ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം വിശദീകരിച്ചു.
ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. സൈദ് മുഹമ്മദ് റഫീഖ്, ബിൻസീർ നാലകത്ത്, മനാഫ് മാത്തോട്ടം എന്നിവർ തദബ്ബുറുൽ ഖുർആൻ, പുസ്തക പരിചയം എന്നീ സെഷനുകൾക്ക് നേതൃത്വം നൽകി. ഐ.ഐ.സി മുതിർന്ന നേതാവ് എൻജി. ഉമ്മർ കുട്ടി മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ദഅ് വ സെക്രട്ടറി ഷാനിബ് പേരാമ്പ്ര, ഷെർഷാദ് കോഴിക്കോട്, ജംഷീർ തിരുനാവായ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.