കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് കൂടുതൽ ഗാര്‍ഹിക തൊഴിലാളികൾ എത്തും. ഇന്ത്യ, നേപ്പാൾ, വിയറ്റ്നാം, മ്യാന്മർ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കൂടുതൽ ഗാർഹിക തൊഴിലാളികളെ എത്തിക്കാനാണ് ശ്രമം. ഇതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് അൽ ദുറ കമ്പനി ഫോർ ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്മെന്റ് ഡയറക്ടർ ബോർഡ് വൈസ് ചെയർമാന് മുഹമ്മദ് ഫഹദ് അൽ സുവാബി അറിയിച്ചു.
കൂടുതല്‍ വീട്ടുജോലിക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ രാജ്യങ്ങളുമായി ധാരണ രൂപപ്പെട്ടത്. ആഫ്രിക്കൻ രാജ്യങ്ങളില്‍നിന്നുമുള്ള റിക്രൂട്ട്മെന്റ് തുടരും. പൗരന്മാർക്കും താമസക്കാർക്കും മികച്ച സേവനം നല്‍കാനാണ് കമ്പനി ശ്രദ്ധകൊടുക്കുന്നതെന്നും ലേബർ ഓഫിസുകളുമായി മത്സരിക്കാനോ ലാഭമുണ്ടാക്കാനോ ശ്രമിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു .
ശ്രീലങ്കയിൽനിന്നും ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ച് സുതാര്യമായ രീതിയിലാണ് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തത്. പ്രഫഷനൽ തൊഴിലാളികളുടെ റിക്രൂട്ട്മെന്റും കമ്പനിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അൽ സുവാബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.