കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ കോവിഡ് ബാധിച്ചവർ മൂന്ന് ലക്ഷം കവിഞ്ഞു. 3,00,455 പേർക്ക് കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ തിങ്കളാഴ്ച വരെ വൈറസ് ബാധിച്ചപ്പോൾ 2,86,199 പേർ രോഗമുക്തി നേടി. 1741 പേർ മരണത്തിന് കീഴടങ്ങി.
ബാക്കി 12,515 പേരാണ് ചികിത്സയിലുള്ളത്. 145 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തിങ്കളാഴ്ച 1240 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1081 പേർ രോഗമുക്തി നേടി. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. 9386 പേർക്ക് കൂടി പരിശോധന നടത്തി. 95.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.
ഇതുവരെ രാജ്യത്ത് 25,35,029 പേർക്ക് വൈറസ് പരിശോധന നടത്തി. ഇൗ ആഴ്ച കേസുകൾ കൂടിവരുന്ന പ്രവണതയാണ് കാണുന്നത്. കഴിഞ്ഞ ആഴ്ച 800ൽ താഴേക്ക് പോയ കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ കൂടി.മരണവും വർധിച്ചു. കർഫ്യൂ പിൻവലിച്ചശേഷം കേസുകളിലും മരണ നിരക്കിലും വർധനയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.