കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകരുടെ ബോണസ് വിതരണം വൈകുന്നതിനെതിരെ മുഹന്നദ് അൽ സായർ എം.പി. ധനമന്ത്രി ഡോ. ഖലീഫ ഹമദയോട് എം.പി വിശദീകരണം ആവശ്യപ്പെട്ടു. ഗുണഭോക്താക്കളുടെ ഒാരോ സ്ഥാപനത്തിലെയും പട്ടിക സിവിൽ സർവിസ് കമീഷൻ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയിട്ടും ബോണസ് വിതരണം വൈകിപ്പിക്കുന്നത് ശരിയല്ല. ഏതെങ്കിലും മന്ത്രാലയത്തിനോ സർക്കാർ വകുപ്പിനോ ബോണസ് വിതരണത്തിന് തുക നൽകിയിട്ടുണ്ടോ എന്നും അദ്ദേഹം അന്വേഷിച്ചു.
കുവൈത്ത് മ്യൂസിയത്തിൽനിന്ന് ചില കരകൗശല വസ്തുക്കൾ കാണാതായത് സംബന്ധിച്ച് മുഹന്നദ് അൽ സായർ എം.പി വാർത്താവിനിമയ, സാംസ്കാരിക മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരിയോട് വിശദീകരണം തേടി. സംഭവം സുരക്ഷ വകുപ്പിനെ അറിയിക്കാതിരുന്നത് സാംസ്കാരിക മന്ത്രാലയത്തിെൻറ വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.