കുവൈത്ത് സിറ്റി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് പാർട്ടി നേതാവുമായിരുന്ന മുലായം സിങ്ങിന്റെ നിര്യാണത്തിൽ പി.സി.എഫ് കുവൈത്ത് അനുശോചനം രേഖപ്പെടുത്തി.
വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുയർത്തിയ നേതാവാണ് മുലായം സിങ് യാദവ്. വിശാല മതനിരപേക്ഷ പ്രസ്ഥാനങ്ങളോട് ഊഷ്മള ബന്ധം എന്നും കാത്തുസൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം. അബ്ദുന്നാസിർ മഅ്ദനിയുടെ നേതൃത്വത്തിൽ പി.ഡി.പി രൂപവത്കരിച്ചതു മുതൽ തന്നെ അദ്ദേഹത്തോടും പാർട്ടിയോടും എന്നും ഊഷ്മളമായ ബന്ധം പുലർത്തിയിരുന്നു. യു.പിയിലും കേരളത്തിലും നടന്ന പല മനുഷ്യാവകാശ സമ്മേളനങ്ങളിലും രണ്ടുപേരും ഒരുമിച്ചു പങ്കെടുത്തു. ദേശീയതലത്തിൽ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപവത്കരിക്കുന്നതിൽ മുലായം സിങ് നേതൃപരമായ പങ്കുവഹിച്ചു. മതനിരപേക്ഷ ഇന്ത്യൻ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും പി.സി.എഫ് കുവൈത്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.