കുവൈത്ത് സിറ്റി: കെനിയയിൽ നമാ ചാരിറ്റി നേതൃത്വത്തിൽ ഭക്ഷണ കിറ്റുകളും വെള്ളവും വിതരണം ചെയ്തു. കെയിയിലെ വിദൂര പ്രദേശങ്ങളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തുന്നതിന്റെ ഭാഗമായാണ് ഭക്ഷണ വിതരണം.
സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഓരോന്നിനും 200ലധികം ഭക്ഷണ കുട്ടകൾ വിതരണം ചെയ്തു. വിദൂര പ്രദേശങ്ങളിൽ നിരവധി കിണറുകൾ കുഴിച്ചതിന് പുറമെയാണിത്.
കെനിയ നേരിടുന്ന വലിയ മാനുഷിക വെല്ലുവിളികളുടെ വെളിച്ചത്തിൽ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കാണ് അടിയന്തര സഹായം നൽകിയതെന്ന് നമാ ചാരിറ്റി പ്രോജക്ട് മാനേജ്മെന്റ് സൂപ്പർവൈസറും വളന്റിയർ ട്രിപ്പിന്റെ ജനറൽ സൂപ്പർവൈസറുമായ മുഹമ്മദ് അൽ ഖറാസ് പറഞ്ഞു. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സേവനം നൽകുന്നതായും അദ്ദേഹം പറഞ്ഞു. കനത്ത മഴയും വെള്ളപ്പൊക്കവും കെനിയയിൽ 160 പേരുടെ മരണത്തിനും അഞ്ച് ലക്ഷത്തിലധികം പേരുടെ കുടിയിറക്കത്തിനും കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.