കുവൈത്ത് സിറ്റി: ദേശീയ ദിനത്തിന്റെ ഭാഗമായി കുവൈത്തിലെ മെഡിക്കൽ സേവന ദാതാക്കളിൽ പ്രമുഖരായ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ശിഫ അൽ ജസീറയുടെ ഫർവാനിയ, ഫഹാഹീൽ, ജലീബ് അൽ ഷുയൂഖ് ബ്രാഞ്ചുകളിൽ ഈ കാലയളവിൽ വ്യത്യസ്തങ്ങളായ ഓഫറുകളാണ് അവതരിപ്പിച്ചത്.
ഫഹാഹീലിലെ ശിഫ അൽ ജസീറ, ജലീബ് അൽ ഷുയൂഖ് ശാഖയിലെ അൽ നഹിൽ ക്ലിനിക്ക് എന്നിവിടങ്ങളിൽ എല്ലാ വിഭാഗങ്ങളിലും ഡോക്ടർമാരുടെ കൺസൾട്ടേഷൻ സൗജന്യമാണ്. ഫർവാനിയ ശിഫ അൽ ജസീറയിൽ എല്ലാ ഡിപ്പാർട്മെന്റുകളിലും ഡോക്ടർമാരുടെ കൺസൽട്ടേഷനിൽ 50 ശതമാനം കിഴിവ് ലഭിക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ് ഈ ഓഫർ.
മൂന്നു ശാഖകളിലും ഉപഭോക്താക്കൾക്ക് ലബോറട്ടറി ടെസ്റ്റുകളിലും എക്സ്റേയിലും 50 ശതമാനവും ഫാർമസികളിലെ മരുന്നുകൾക്കു പ്രത്യേക കിഴിവും ലഭിക്കും.
ബേസിക് ഹെൽത്ത് കെയർ, ഡയബറ്റിക് കെയർ, ഓർത്തോ കെയർ, ആന്റി നേറ്റൽ കെയർ തുടങ്ങിയവക്ക് പ്രത്യേകം പാക്കേജുകളും ലഭ്യമാണ്. ഫർവാനിയയിൽ ശിഫ എക്സിക്യൂട്ടിവ് ഹെൽത്ത് കെയർ, ശിഫ ഡയബറ്റിക് മിനി ഹെൽത്ത് കെയർ, ശിഫ ഓർത്തോ കെയർ, ശിഫ ഹെയർ കെയർ തുടങ്ങിയ ആരോഗ്യസംരക്ഷണ പ്രമോഷനുകളും ഉണ്ട്. മറ്റു അനുയോജ്യമായ ചെലവ് കുറഞ്ഞ ആരോഗ്യ പാക്കേജുകളും ഈ കാലയളവിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.