കുവൈത്ത് സിറ്റി: ദേശീയദിനം ആഘോഷിക്കുന്ന ബഹ്റൈന്‍ കുവൈത്തിന്റെ ആശംസ. രാജ്യത്തിന്റെ 52ാം ദേശീയ ദിനത്തിലും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അധികാരമേറ്റതിന്റെ 24ാം വാർഷികത്തിലും കുവൈത്ത് ഭരണനേതൃത്വം അഭിനന്ദനങ്ങൾ അറിയിച്ചു.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർ ആഘോഷത്തിന് ആശംസകൾ നേർന്ന് ബഹ്റൈന്‍ സന്ദേശമയച്ചു.ബഹ്റൈനിൽ ഹമദ് രാജാവിന്റെ കാലഘട്ടത്തിലെ സുപ്രധാന നേട്ടങ്ങളെയും വികസനത്തെയും അമീർ സന്ദേശത്തിൽ അഭിനന്ദിച്ചു.
കുവൈത്തുമായുള്ള ബഹ്റൈന്റെ ശക്തമായ ബന്ധത്തെയും സൂചിപ്പിച്ചു. വിവിധ മേഖലകളിലെ ബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത അമീർ വ്യക്തമാക്കി.
ഹമദ് രാജാവിനും അദ്ദേഹത്തിന്റെ രാജ്യത്തിനും കൂടുതൽ പുരോഗതിയും നേർന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയും തങ്ങളുടെ സന്ദേശത്തിൽ ഹമദ് രാജാവിനും ബഹ്റൈനും കൂടുതൽ സമൃദ്ധിയും പുരോഗതിയും ആശംസിച്ചു. ശനിയാഴ്ചയാണ് ബഹ്റൈൻ ദേശീയ ദിനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.