കുവൈത്ത് സിറ്റി: ദേശീയ വിമോചന ദിനാഘോഷങ്ങൾ സമാധാനപരവും ചിട്ടയോടെയും കൊണ്ടാടിയ പൗരന്മാർക്കും പ്രവാസികൾക്കും മന്ത്രിസഭ അഭിനന്ദനം അറിയിച്ചു. ആഘോഷങ്ങളുടെ സുരക്ഷയും ക്രമവും ഉറപ്പാക്കാൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു. പ്രതിവാര മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് അധ്യക്ഷത വഹിച്ചു.
ആഘോഷ ദിനത്തിൽ ആശംസകൾ പങ്കുവെച്ചതിന് ജി.സി.സി കൗൺസിലിലെ അംഗരാജ്യങ്ങളോടും മറ്റ് അറബ്, സൗഹൃദ രാജ്യങ്ങൾക്കും യോഗം നന്ദി പറഞ്ഞു.
പ്രിയപ്പെട്ട മാതൃരാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. ഏപ്രിൽ നാലിന് ദേശീയ അസംബ്ലി പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാൻ വോട്ടർമാരെ ക്ഷണിക്കുന്ന കരട് ഉത്തരവിന് യോഗം അംഗീകാരം നൽ അന്തിമ അംഗീകാരത്തിനായി കരട് ഉത്തരവ് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.