കുവൈത്ത് സിറ്റി: കലാപമോ മറ്റ് അടിയന്തര സാഹചര്യേമാ ഉണ്ടാവുേമ്പാൾ ദ്രുതഗതിയിൽ വിന്യസിക്കുന്നതിന് കുവൈത്ത് നാഷനൽ ഗാർഡിന് പ്രത്യേക പരിശീലനം നൽകുന്നു. നാഷനൽ ഗാർഡ് കമാൻഡർ മേജർ ജനറൽ ഫാലിഹ് അൽ ശുജാഅ അറിയിച്ചതാണ് ഇക്കാര്യം. ഒാഫിസർമാർക്കുള്ള ആദ്യഘട്ട പരിശീലനത്തിെൻറ സമാപന ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപമുണ്ടാവുേമ്പാൾ കണ്ണീർ വാതകം ഉപയോഗിച്ചോ മറ്റോ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിലാണ് പരിശീലനം നൽകിയത്. സൈന്യത്തിൽ ആധുനികവത്കരണവും നവീകരണവും നടത്താൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.