കുവൈത്ത് സിറ്റി: പുതിയ വിമാനത്താവള പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനും നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മഷാൻ നിർദേശം നൽകി. പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് സിവിൽ ഏവിയേഷൻ പ്രസിഡന്റ് ശൈഖ് ഹമൂദ് അൽ മുബാറക് ഹമൂദ് അസ്സബാഹുമായും ബന്ധപ്പെട്ട വകുപ്പ് മേധാവികളുമായും മന്ത്രി ചർച്ച നടത്തി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് ഫയർഫോഴ്സ്, സർക്കാർ തുടർനടപടികൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. കുവൈത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വികസന പദ്ധതിയിൽ സുപ്രധാനമാണ് വിമാനത്താവളം. സിവിൽ ഏവിയേഷൻ മേഖലയുടെ വികസനത്തിൽ രാജ്യത്തിന്റെ താൽപര്യത്തിന്റെ പ്രതീകമാണ് വിമാനത്താവള പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.