കുവൈത്ത് സിറ്റി: പേ്മെന്റ് ലിങ്കുകൾ അയക്കുന്നവർക്ക് സുരക്ഷയെക്കുറിച്ച് ഇനി ആശങ്കവേണ്ട. ഇലക്ട്രോണിക് പേമെന്റുകൾക്കായി കുവൈത്ത് സെൻട്രൽ ബാങ്ക് പുതിയ സുരക്ഷാ കവചം അവതരിപ്പിച്ചു.
പുതിയ അപ്ഡേഷൻ പ്രകാരം പേമെന്റ് ലിങ്ക് തുറക്കുമ്പോൾ തുക കൈമാറുന്നതിനു മുമ്പ് ഉപയോക്താവിന് സ്വീകർത്താവിന്റെ പേരും, കൈമാറുന്ന തുകയും മറ്റു വിവരങ്ങളും ദൃശ്യമാകും. പേമെന്റ് ഒപ്ഷനിലേക്ക് പോകുന്നതിനുമുമ്പ് ഉപയോക്താവ് ഈ വിവരങ്ങൾ അംഗീകരിക്കണം.
ഇതോടെ പണം കൈമാറുന്നതിനു മുമ്പ് ഉപയോക്താവിന് കൃത്യമായ വിവരങ്ങൾ പരിശോധിക്കാന്‍ കഴിയും. അധികൃതര്‍ പറഞ്ഞു. കൃത്യത ഉറപ്പാക്കാനും വഞ്ചനാപരമായ ഇടപാടുകൾ തടയാനും എല്ലാ ഇടപാടിനും മുമ്പ് ഈ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പാക്കണമെന്ന് സെൻട്രൽ ബാങ്ക് ഉപയോക്താക്കളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.