പേമെന്റ് ലിങ്കുകളില്‍ പുതിയ സുരക്ഷാ കവചം
text_fieldsകുവൈത്ത് സിറ്റി: പേ്മെന്റ് ലിങ്കുകൾ അയക്കുന്നവർക്ക് സുരക്ഷയെക്കുറിച്ച് ഇനി ആശങ്കവേണ്ട. ഇലക്ട്രോണിക് പേമെന്റുകൾക്കായി കുവൈത്ത് സെൻട്രൽ ബാങ്ക് പുതിയ സുരക്ഷാ കവചം അവതരിപ്പിച്ചു.
പുതിയ അപ്ഡേഷൻ പ്രകാരം പേമെന്റ് ലിങ്ക് തുറക്കുമ്പോൾ തുക കൈമാറുന്നതിനു മുമ്പ് ഉപയോക്താവിന് സ്വീകർത്താവിന്റെ പേരും, കൈമാറുന്ന തുകയും മറ്റു വിവരങ്ങളും ദൃശ്യമാകും. പേമെന്റ് ഒപ്ഷനിലേക്ക് പോകുന്നതിനുമുമ്പ് ഉപയോക്താവ് ഈ വിവരങ്ങൾ അംഗീകരിക്കണം.
ഇതോടെ പണം കൈമാറുന്നതിനു മുമ്പ് ഉപയോക്താവിന് കൃത്യമായ വിവരങ്ങൾ പരിശോധിക്കാന്‍ കഴിയും. അധികൃതര്‍ പറഞ്ഞു. കൃത്യത ഉറപ്പാക്കാനും വഞ്ചനാപരമായ ഇടപാടുകൾ തടയാനും എല്ലാ ഇടപാടിനും മുമ്പ് ഈ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പാക്കണമെന്ന് സെൻട്രൽ ബാങ്ക് ഉപയോക്താക്കളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.