കുവൈത്ത് സിറ്റി: ഉച്ചസമയത്തെ പുറം ജോലി വിലക്കുമായി ബന്ധപ്പെട്ട് ഇൗ വർഷം നിയമലംഘനം കുറഞ്ഞതായി നാഷനൽ സെൻറർ ഫോർ ഒക്യുപേഷനൽ സേഫ്റ്റി അധികൃതർ വ്യക്തമാക്കി. തൊഴിലുടമകൾക്കും കരാറുകാർക്കും തൊഴിലാളികൾക്കും ഇടയിൽ നടത്തിയ അവബോധ ശ്രമങ്ങളും നിരന്തരം നടത്തിയ പരിശോധനകളും ഫലം ചെയ്തതായാണ് ഇത് സൂചിപ്പിക്കുന്നത്.
ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിക്കാൻ പാടില്ല. നിയമലംഘനമുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന കടുത്ത ചൂട് പരിഗണിച്ചാണ് ഉച്ചസമയത്തെ പുറംജോലി വിലക്കിയത്.
ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിനുമുമ്പ് രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.