കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച 23പേർ പത്രിക നൽകി. ഇതോടെ നാല് വനിത സ്ഥാനാർഥികൾ ഉൾപ്പെടെ നാമനിർദേശ പത്രിക സമർപ്പിച്ചവരുടെ എണ്ണം 162 ആയി. ഈ മാസം 13 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. ഏപ്രിൽ നാലിനാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ അഞ്ചു മണ്ഡലങ്ങളിൽ നിന്നായി ഒരു മണ്ഡലത്തിൽ നിന്ന് 10പേർ വീതം 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.