ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി അബ്ബാസിയ മെട്രോ മെഡിക്കൽ കെയറിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പന്റെ ഫ്ലയർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ -വിമോചന ദിനാഘോഷത്തോടനുബന്ധിച്ച് ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി അബ്ബാസിയ മെട്രോ മെഡിക്കൽ കെയറിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര പ്രകാശനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് ലിപിൻ മുഴക്കുന്ന്, മറ്റു ജില്ല ഭാരവഹികൾ എന്നിവർ പങ്കെടുത്തു.
ഫെബ്രുവരി 28 ന് രാവിലെ ആറുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്. വിദഗ്ധ ഡോക്ടർമാരുടെ കൺസൽട്ടേഷനും ഷുഗർ, കൊളസ്ട്രോൾ, ഫാറ്റി ലിവർ, യൂറിക് ആസിഡ് ഉൾപ്പെടെ നിരവധി പരിശോധനകളും സൗജന്യമായി ലഭ്യമാകും.ക്യാമ്പിൽ പങ്കെടുക്കുന്നവർ ഗൂഗ്ൾ ഫോം വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.