ഒ.​ഐ.​സി.​സി സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്റ്‌ എ​ബി വാ​രി​ക്കാ​ട്‌ കേ​ക്ക് മു​റി​ക്കു​ന്നു

ഒ.ഐ.സി.സി കുവൈത്ത് സ്വാതന്ത്ര്യ ദിനാഘോഷം

കുവൈത്ത് സിറ്റി: ഒവർസീസ്‌ ഇന്ത്യൻ കൾചറൽ കോൺഗ്രസ്‌ (ഒ.ഐ.സി.സി) കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും, കുവൈത്തും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികവും സമുചിതമായി ആഘോഷിച്ചു. അബ്ബാസിയ പോപ്പിൻസ്‌ ഹാളിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ബി.എസ്‌. പിള്ള അധ്യക്ഷത വഹിച്ചു. സമ്മേളനം ആക്റ്റിങ് പ്രസിഡന്റ്‌ എബി വാരിക്കാട്‌ ഉദ്ഘാടനം ചെയ്തു.

വർഗീസ്‌ ജോസഫ്‌ മാരാമൺ, രാജിവ്‌ നടുവിലേമുറി, എം.എ നിസാം, ജോയ്‌ കരവാളൂർ, റിഷി ജേക്കബ്‌, കൃഷ്ണൻ കടലുണ്ടി, ഷൊബിൻ സണ്ണി അലൻ അലക്സ്‌ എന്നിവർ സംസാരിച്ചു. കുവൈത്തിന്റെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ റയാനാ, റിത്വിക, സ്വാതിക, ആൻ, അഷ്മാ, ജെസ്റ്റിൻ പാടിച്ചിറ എന്നിവരുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനങ്ങളും കലാരൂപങ്ങളും അവതരിപ്പിച്ചു. ആഘോഷഭാഗമായി കേക്ക്‌ മുറിച്ച്‌ പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു.

Tags:    
News Summary - OICC Kuwait Independence Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.