നു​ഖാ​ദ സ​മു​ദ്ര​ മേ​ഖ​ല​യി​ലെ എ​ണ്ണപ്പാ​ടം

കെ.​ഒ.​സി​ക്ക് സു​പ്ര​ധാ​ന നേ​ട്ടം; പു​തി​യ എ​ണ്ണ-​വാ​ത​ക പാ​ടം ക​ണ്ടെ​ത്തി

കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ എണ്ണ-വാതക പാടം കണ്ടെത്തി. ഫലൈക ദ്വീപിന് കിഴക്ക് സ്ഥിതി ചെയ്യുന്ന അൽ നുഖാദ സമുദ്ര മേഖലയിലാണ് ഗണ്യമായ എണ്ണ-വാതക ശേഖരം കണ്ടെത്തിയത്. പ്രാഥമിക കണക്കുകൾ പ്രകാരം എണ്ണ മേഖലയുടെ വിസ്തീർണം ഏകദേശം 96 ചതുരശ്ര കിലോമീറ്ററാണെന്ന് കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി) അറിയിച്ചു. കുവൈത്ത് സമുദ്രമേഖലയിലെ ഹൈഡ്രോകാർബൺ വിഭവങ്ങൾ പര്യവേക്ഷണം ചെയ്യുന്ന കമ്പനിയുടെ ശ്രമങ്ങളിലെ സുപ്രധാന വഴിത്തിരിവായാണ് ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്.

കണ്ടെത്തിയ ഹൈഡ്രോകാർബൺ വിഭവങ്ങളുടെ കരുതൽ ശേഖരം ഏകദേശം 2.1 ബില്യൺ ബാരൽ ലൈറ്റ് ഓയിലും 5.1 ട്രില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അടി ഗ്യാസുമാണ്. ഇത് 3.2 ബില്യൺ ബാരൽ എണ്ണക്ക് തുല്യമാണെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ കണ്ടെത്തൽ കുവൈത്തിന്‍റെ എണ്ണ-വാതക മേഖലക്ക് കാര്യമായ സംഭാവനകൾ നൽകും. കരുതൽ ശേഖരം വർധിപ്പിക്കാനും ഊർജ സ്രോതസ്സുകൾക്ക് മികച്ച സംഭാവന നൽകാനും ഇതുവഴി കഴിയും. ഊർജ സുരക്ഷ, സാമ്പത്തിക വികസനം എന്നിവയുടെ കുതിപ്പിനും പുതിയ കണ്ടെത്തൽ സഹായിക്കും.

ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കും സഹായകമാകുന്ന പ്രത്യേക പദ്ധതി ഉടൻ കൈക്കൊള്ളും. കമ്പനിയുടെ എല്ലാ മേഖലകളും തമ്മിലുള്ള സഹകരണത്തിന്‍റെയും സമവായത്തിന്‍റെയും ഫലമായാണ് ഈ കണ്ടെത്തലെന്നും കെ.ഒ.സി അറിയിച്ചു.

Tags:    
News Summary - Oil and gas fields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.