കുവൈത്ത് സിറ്റി: താമസം മാറിയിട്ടും പുതിയ വിലാസം സിവിൽ ഐഡി കാർഡിൽ അപ്ഡേറ്റ് ചെയ്യാത്തവർക്കെതിരെ നടപടി തുടരുന്നു. പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാത്ത 269 പേരുടെ അഡ്രസ്സുകള്‍ സിവില്‍ ഐ.ഡി കാര്‍ഡുകളിൽ നിന്ന് നീക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ നേരത്തെ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നാണ് നടപടി. വിലാസം നീക്കിയവർ പുതിയ വിലാസം 30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം.
വീഴ്ച വരുത്തുന്നവരിൽ നിന്ന് 100 ദീനാർ വരെ പിഴ ഈടാക്കും. താമസം മാറിയവര്‍ തങ്ങളുടെ വിലാസങ്ങള്‍ ഒരു മാസത്തിനുള്ളില്‍ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാൻപവർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അഡ്രസ്സ് വാലിഡിറ്റി പരിശോധിച്ച് വിലാസം അപ്ഡേറ്റ് ചെയ്യാം. സിവില്‍ ഐ.ഡി ഓഫിസുകള്‍ സന്ദര്‍ശിക്കാതെ സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴിയും അഡ്രസ്സ് അപ്ഡേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ 322 പേരുടെ അഡ്രസ് സിവില്‍ ഐ.ഡി കാര്‍ഡിൽ നിന്ന് നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.