കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്ത് ഓണാഘോഷവും (ചിങ്ങനിലാവ്) അംഗങ്ങളുടെ ഐഡി കാർഡ് വിതരണ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഒാൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ ഓണപ്പൂക്കളം, ഓണപ്പായസം, ഓണക്കാഴ്ചകൾ, തിരുവാതിര, തുമ്പിതുള്ളൽ, വടംവലി ഉൾപ്പെടെ വിവിധ ഓണക്കളികൾ കൂടാതെ വിവിധ യൂനിറ്റുകളുടെ വ്യത്യസ്ത പരിപാടികൾ കോർത്തിണക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്. ഐഡി കാർഡ് വിതരണ ഉദ്ഘാടനം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ബോർഡ് അംഗം എൻ. അജിത്കുമാർ നിർവഹിച്ചു.
ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ നിർവഹിച്ചു. വനിതാവേദി കുവൈത്ത് പ്രസിഡൻറ് സജിത സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ദിപിമോൾ സുനിൽകുമാർ ഓണസന്ദേശം നൽകി.
ട്രഷറർ അഞ്ജന സജി നന്ദി പറഞ്ഞു. പ്രോഗ്രാം കൺവീനറായ ബിന്ദു ദിലീപ് ഏകോപനം നിർവഹിച്ചു. ഐഡി കാർഡ് കൺവീനർമാരായ ഷിനി റോബർട്ട്, രാജലക്ഷി ഷൈമേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.