ഓണമിങ്ങെത്തി, ആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി പ്ര​വാ​സികൾ

കുവൈത്ത് സിറ്റി: വീണ്ടുമൊരു ഓണക്കാ​ലമെത്തുന്നു. നാട്ടിൽ നിന്നു ഒരുപാടു ദൂരെയാണെങ്കിലും ആഘോഷങ്ങൾക്കു ഒട്ടും മാറ്റ് കുറക്കാതെ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കുവൈത്ത് പ്രവാസികളും.

മലയാളി കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കുവൈത്തിലെ വലുതും ചെറുതുമായ എല്ലാ സംഘടനകളും ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്. പ്ര​വാ​സ​ലോ​ക​ത്ത്‌ ഓ​ണാ​ഘോ​ഷം മാ​സ​ങ്ങ​ളോ​ളം തു​ട​രു​ന്ന​താ​ണ്. സ്കൂൾ അവധിക്കാലമായതിനാൽ ഭൂരിപക്ഷം കുടുംബങ്ങളും ഇപ്പോൾ നാട്ടിലാണ്.

ഈ മാസം 29നാണ് ഓണം. സെപ്റ്റംബർ ആദ്യവാരത്തോടെ മിക്ക കുടുംബങ്ങളും തിരികെ എത്തും. സെപ്റ്റംബർ ആദ്യ വെള്ളിയാഴ്ച മുതൽ കുവൈത്തിൽ ആഘോഷങ്ങൾക്കു തുടക്കമാകും. ഓ​ണം മു​ത​ലു​ള്ള വെ​ള്ളി​യാ​ഴ്ച​ക​ൾ ആഘോഷങ്ങൾക്കായി പ​ല​രും മുൻകൂട്ടി ബു​ക്ക്‌ ചെ​യ്തു ക​ഴി​ഞ്ഞു.

പ്ര​വാ​സ സം​ഘ​ട​ന​ക​ൾ, കൂ​ട്ടാ​യ്മ​ക​ൾ, അ​സോ​സി​യേ​ഷ​നു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ക​മ്പ​നി​ക​ൾ എ​ന്നി​വ ഓ​ണ​സ​ദ്യ​യും ഓ​ണ​ക്ക​ളി​ക​ളും മാ​വേ​ലി​ വ​ര​വും കൊ​ണ്ട് ഇനി വാരാന്ത്യങ്ങളെ ആഘോഷമാക്കും. നാ​ട്ടി​ൽനി​ന്ന് എ​ത്തു​ന്ന മ​ല​യാ​ളി​ക​ളു​ടെ ബാ​ഗേ​ജുകളിൽ ഓണ വിഭവങ്ങൾ സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ട്.

വറുത്തതും പൊരിച്ചതിനും ഹ​ലു​വ​യും ഉ​ണ്ണി​യ​പ്പ​വും കൊ​ണ്ടു​വ​രു​ന്ന ല​ഗേ​ജി​ൽ ഇ​പ്പോ​ൾ പ​പ്പ​ട​വും ശ​ർ​ക്ക​ര വ​ര​ട്ടി​യ​തും കാ​യവ​റു​ത്ത​തും നാ​ട​ൻ അ​ച്ചാ​ർ കു​പ്പി​യും സഥാനം പിടിച്ചുതുടങ്ങിയിട്ടുണ്ട്. പ്ര​വാ​സ ലോ​ക​ത്ത് ഓ​ണം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ൾ കൊണ്ടുവരാൻ നാ​ട്ടി​ൽ​നി​ന്ന് വ​രു​ന്ന​വ​രോ​ട് സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നുമുണ്ട്.

‘മാ​വേ​ലി’​യെ ഒ​രു​ക്കി​യെ​ടു​ക്കാ​ൻ മാ​വേ​ലി​യു​ടെ ഉ​ട​യാ​ട​ക​ളും കു​ട​യും മു​ടി​യും ച​മ​യ​ങ്ങ​ളും നാ​ട്ടി​ൽ നി​ന്ന് എ​ത്തി​ക്കു​ന്ന​വ​രു​മു​ണ്ട്. ഓ​ണാ​ഘോ​ഷ​ത്തി​ന്റെ പൊ​ലി​മ​യാ​യ തി​രു​വാ​തി​ര​ക്ക​ളി​യു​ടെ വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും മേ​ക്ക​പ്പും കൊ​ണ്ടു​വ​രു​ന്ന​വ​രു​മു​ണ്ട്. വർഷങ്ങളായി പ്രവാസ ലോകത്ത് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഓണം അടുത്തതോടെ സജീവമായിട്ടുണ്ട്.

മാവേലി വേഷം കെട്ടുന്നവരും, കലാപരിപാടികൾ അവതരിപ്പിക്കുന്നവരും രംഗത്തിറങ്ങിക്കഴിഞ്ഞു. ഇനി ഒരുമിച്ചുണ്ട്, കളിയും ചിരിയും കലാപരിപാടികളുമായി മലയാളികൾ ഒരുമയുടെ സന്ദേശം ആഘോഷങ്ങളിലൂടെ പകരും.

Tags:    
News Summary - onam-expatriates celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.