കുവൈത്ത് സിറ്റി: ഒ.ഐ.സി.സി സാൽമിയ ഏരിയ കുവൈത്തിലുള്ള കേരളത്തിലെ 14 ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പായസം മിക്സ് തുടങ്ങിയവ വീടുകളിൽ എത്തിച്ചുനൽകുകയായിരുന്നു. ഇതുവരെ 450ൽപരം കിറ്റുകളും മരുന്നുകളും ആവശ്യക്കാർക്ക് എത്തിച്ചുനൽകി. ബി.എസ്. പിള്ള, ബെക്കൻ ജോസഫ്, ടി.കെ ബിനു മാസ്റ്റർ, മധുകുമാർ മാഹി, ജോമോൻ കോയിക്കര, സാബു പൗലോസ്, ജിയോ മത്തായി, ജോസഫ് കോമ്പാറ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.