കുവൈത്ത് സിറ്റി: കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ കുവൈത്ത് ഈദ്- ഓണാഘോഷം വിവിധ കലാപരിപാടികളോടെ നടത്തി. മുഖ്യാതിഥി കേരള യുനൈറ്റഡ് ഡിസ്ട്രിക്റ്റ് അസോസിയേഷൻ (കുട) ജനറൽ കൺവീനർ ചെസിൽ ചെറിയാൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് റോയി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദീപു അറയ്ക്കൽ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ല അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബഷീർ, ബി.ഡി.കെ ഭാരവാഹി നളിനാക്ഷൻ, ലോക കേരളസഭാംഗം ഉണ്ണിമായ ഉണ്ണികൃഷ്ണൻ, ഉപദേശക സമിതി അംഗങ്ങളായ പ്രദീപ് വേങ്ങാട്, ജയകുമാരി, വനിത ചെയർപേഴ്സൻ സോണിയ, അനൂപ് മയ്യിൽ തുടങ്ങിയവർ സംസാരിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും തിരുവാതിരക്കളി, അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, മാവേലി, ചെണ്ടമേളം, ഒപ്പന തുടങ്ങിയ കലാപരിപാടികളും ഗാനമേളയും നടന്നു. മത്സരത്തിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചീഫ് കോഓഡിനേറ്റർ ഷെറിൻ മാത്യു നിയന്ത്രിച്ചു. ട്രഷറർ ഹരീന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.