കുവൈത്ത് സിറ്റി: കുവൈത്തില്‍ സിക്ക് ലീവ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള നടപടിയെ സ്വാഗതം ചെയ്ത് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം അൽ-തവാല. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ സിക്ക് ലീവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൂടുതലും ഉണ്ടാകുന്നത്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതോടെ സർക്കാർ ആശുപത്രികളിലും സ്വകാര്യ മേഖലയിലും ജോലിചെയ്യുന്ന ഡോക്ടർമാരുടെ ഭാരം കുറക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ രാജ്യത്ത് ഓരോ വര്‍ഷവും 30 ലക്ഷത്തിലേറെ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് സിക്ക് ലീവിനായി ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി സിവിൽ സർവിസ് കമീഷന് കത്തയച്ചത്. ഓണ്‍ലൈന്‍ വഴി അനുവദിക്കുന്ന രോഗാവധി പരമാവധി മൂന്നു ദിവസം ആയിരിക്കും. ഇതിൽ കൂടുതൽ അവധി ആവശ്യമാണെങ്കിൽ ആശുപത്രികളിൽ നേരിട്ട് എത്തി ഡോക്ടറുടെ പരിശോധനക്ക് വിധേയമാകണം. ആദ്യത്തെ 15 ദിവസം മുഴുവൻ വേതനത്തോടെയും രണ്ടാമത്തെ 15 ദിവസം പകുതി ശമ്പളത്തോടെയും ആയിരിക്കും അവധി അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.